ഒരു തിരുവാതിരപ്പാട്ടു ശ്ലോകം
ഉദയ ഗിരൗതരണി തെളിഞ്ഞു
ചരമ ഗിരൗതിങ്കള്‍ മറഞ്ഞു
മദനനും കയ്യൂക്കു കുറഞ്ഞു
അലര്‍ ശരവില്‍ കുലയുമഴിഞ്ഞു
കുമുദം ചില കൂമ്പന്‍ തുനിഞ്ഞു
കമലം ചില പാതി വിരിഞ്ഞു
പരമപുരുഷ പങ്കജനയനാ
പള്ളിയുണര്‍ന്നരുളിടുകപോറ്റി.
കരാരവിന്ദേന പദാരവിന്ദം മുഖാരവിന്ദേ വിനിവേശയന്തം വടസ്യ പത്രസ്യ പുടേ ശയാനം ബാലം മുകുന്ദം മനസാ സ്മരാമി!
ഉദയ ഗിരൗതരണി തെളിഞ്ഞു
ഞങ്ങള്‍ നാട്ടില്‍ പോയപ്പോള്‍ കൊച്ചി, പഴനി,കൊടയ്ക്കനാല്‍,വെലങ്ങന്‍ കുന്ന്,വയനാട് എന്നീ സ്ഥലങ്ങളില്‍ പോയി.പഴനിയില്‍ ഒത്തിരിപടികള്‍ കയറാന്‍ ഉണ്ടായിരുന്നു. പടികള്‍ കയറികഴിഞ്ഞപ്പോള്‍ പഴനിആണ്ടവനെ നന്നായി തൊഴുതു. അവിടെനിന്നും അടുത്ത യാത്ര കൊടയ്ക്കനാലിലേക്കായിരുന്നു.